മസ്കത്ത്: ഒമാൻ സുൽത്താനേറ്റിലുടനീളം ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നു സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) കാലാവസ്ഥ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കനത്ത മേഘങ്ങൾ രൂപപ്പെടുന്നതായി ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നതിനെ തുടർന്നാണ് മുന്നറിയിപ്പ്. കനത്ത മഴക്കൊപ്പം ചിലയിടങ്ങളിൽ ആലിപ്പഴ വീഴ്ചയും ഇടക്കിടെ മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. മഴ തുടരുന്ന സമയത്ത് വാദികൾ മുറിച്ചുകടക്കരുതെന്നും ജലാശയങ്ങളിലിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കൻ ഗവർണറേറ്റുകളിൽ മേഘസാന്ദ്രത കൂടുതൽ അനുഭവപ്പെട്ടേക്കും. അന്തരീക്ഷത്തിൽ പൊടിപടലങ്ങളുയരുന്നതിനാൽ ഇവിടെ താമസിക്കുന്നവർക്ക് കാഴ്ചപരിധി കുറയാനും താഴ്ന്ന പ്രദേശങ്ങളിൽ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
കാലാവസ്ഥ വ്യതിയാനം തീരദേശ മേഖലയിലും പ്രതിഫലിക്കുമെന്ന് സി.എ.എ വ്യക്തമാക്കി. ഒമാൻ കടലിൽ സ്ഥിതി മോശമാകുമെന്നും രണ്ടു മീറ്റർ വരെ ഉയരമുള്ള തിരമാലകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കാറ്റിന്റെ വേഗത 20 നോട്ട്സ് വരെ എത്താനിടയുള്ളതിനാൽ അപകടസാധ്യത മുന്നിൽക്കണ്ട് ബോട്ടുകളും ചെറുവള്ളങ്ങളും മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
കാലാവസ്ഥ വ്യതിയാനങ്ങളെ നാഷനൽ മൾട്ടി-ഹസാർഡ് എർലി വാർണിങ് സെന്റർ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷ നിർദേശങ്ങൾ കർശനമായി പാലിക്കാനും പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.
അടിയന്തര ആവശ്യങ്ങൾക്ക് 9999 എന്ന നമ്പറിലോ 24343666 നമ്പറിലോ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.