മത്ര: മസ്കത്ത് കാണാനെത്താറുള്ള സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സ്പോട്ടുകളിലൊന്നാണ് ഡോള്‍ഫിന്‍ കാണാൻ സൗകര്യമുള്ള ഉള്‍കടല്‍ യാത്ര. മത്രയില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സിദാബിന് അടുത്തുള്ള മറീനാ ബന്ദര്‍ എന്നയിടത്തുനിന്ന് ബോട്ടുകള്‍ കയറിയാണ് ഡോള്‍ഫിനെ കാണാന്‍ പോകുന്നത്. ബോട്ടില്‍ ഉള്‍ക്കടലില്‍ പോയാലാണ് ഡോള്‍ഫിനെ കാണാനാകുക.
തിരമാലകള്‍ക്കൊപ്പം നൃത്തം ചെയ്യും വിധമുള്ള ഡോള്‍ഫിന്‍ കൂട്ടങ്ങളെ തന്നെ യാത്രയിൽ സഞ്ചാരികൾക്ക് കാണാന്‍ സാധിക്കാറുണ്ട്. എന്നാൽ, ജാഗ്രത പാലിച്ചില്ലെങ്കിൽ വൻ അപകടം കാത്തിരിക്കുന്നുവെന്ന സൂചനയാണ് വിദേശികൾ ഉൾപ്പെട്ട കഴിഞ്ഞദിവസത്തെ അപകടം നൽകുന്നത്. ഡോള്‍ഫിന്‍ നിരീക്ഷണത്തിന് പോയ ബോട്ട് അപകടത്തിൽ പെട്ട് ആളപായമുള്ളതായ വാര്‍ത്ത കേട്ട മാത്രയില്‍ തന്നെ മത്രയിൽ നടുക്കമുളവാക്കിയിരുന്നു. ഇതിന് മുമ്പ് ഇത്തരത്തില്‍ അപകടമുണ്ടായതായി അറിവില്ല. നിരവധി ബോട്ടുകളിലൂടെ ഒട്ടനവധി സന്ദർശകര്‍ ദിവസവും ഡോള്‍ഫിനെ കാണാനായി ഈ ഭാഗത്ത് പോകാറുണ്ട്. കർശനമായ സുരക്ഷ ക്രമീകരണങ്ങളോടെയാണ് സഞ്ചാരികളെ ഡോള്‍ഫിന്‍ നിരീക്ഷണത്തിനായി കൊണ്ടുപോകാറുള്ളത്. സന്ദർശകര്‍ ഏതെങ്കിലും ഒരുവശത്തേക്ക് ചാഞ്ഞതാവാം അപകടത്തിനിടയാക്കിയതെന്ന് സംശയിക്കുന്നുണ്ട്. തിരയടിച്ചപ്പോൾ സന്ദർശകര്‍ ഒരുവശത്തേക്ക് ചാഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്ന്
പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.