Posted On
date_range Updated On
date_range ഇബ്രയിലെ പള്ളികളിൽ മോഷണം; പ്രതി പിടിയിൽ
ഇബ്ര: അൽ മുദൈബി, ഇബ്ര വിലായത്തുകളിലെ വിവിധ പള്ളികളിലെ ഡൊണേഷൻ ബോക്സിൽനിന്ന് പണം കവർന്നയാളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
പള്ളികളിൽ തുടർച്ചയായി നടന്ന മോഷണങ്ങളെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച വിവിധ ഉപകരണങ്ങളും മോഷണം പോയ പണവും പ്രതിയിൽ നിന്ന് കണ്ടെടുത്തു. പ്രതിക്കെതിരെയുള്ള തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.