മസ്കത്ത്: സമൂഹ മാധ്യമങ്ങളിൽ സജീവമായവർക്ക് പരിചിത മുഖമാണ് മസ്കത്തിലെ മല യാളം പറയുന്ന ഒമാനി. സൗദ് ബഹ്വാൻ കമ്പനിയിൽ ജോലിചെയ്യുന്ന ഇസ്കി സ്വദേശി ഖലീഫ അലി അൽ അംരിയായിരുന്നു ബോഷർ ലുലുവിൽ നടന്ന ‘ഹാർമണിയസ് കേരള’ റോഡ് ഷോയിലെയും താരം.
ഇംഗ്ലീഷിലുള്ള ചോദ്യത്തിനും എനിക്ക് മലയാളം അറിയാം, മലയാളത്തിൽ ചോദിച്ചോളൂ എന്ന മറുപടി നൽകി അവതാരികയെ ഞെട്ടിച്ചാണ് ഖലീഫയുടെ പ്രകടനത്തിന് തുടക്കമായത്. പോഡിയത്തിൽ മലയാളം പറയുന്ന ഒമാനിയെ കണ്ടപ്പോൾ കാണികളുടെ എണ്ണം കൂടി.
‘നരസിംഹം’ സിനിമയിലെ മോഹൻലാലിെൻറ ഹിറ്റ് ഡയലോഗായ ‘പോ മോനേ ദിനേശാ’ ഖലീഫ ഒറ്റ ശ്വാസത്തിൽ പറഞ്ഞുതീർത്തപ്പോൾ കാണികൾ നിറഞ്ഞ കൈയടിയാണ് നൽകിയത്. പള്ളിക്കെട്ടും ശബരിമലക്കും എന്ന ഹിറ്റ് ഭക്തിഗാനം, മാണിക്യമലരായ പൂവി തുടങ്ങിയ മലയാളം പാട്ടുകളും രണ്ട് തമിഴ് പാട്ടുകളും ഖലീഫ ആലപിച്ചു. ഖലീഫക്കൊപ്പം സെൽഫിയെടുത്താണ് പലരും പിരിഞ്ഞത്. സുഹൃത്തുക്കളായ ഡോ. രാജഗോപാൽ, ചന്ദ്രൻബാബു എന്നിവരും എത്തിയിരുന്നു. ബോഷർ ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ പൈലി ജോയ് ഖലീഫക്കും സുഹൃത്തുക്കൾക്കും ഉപഹാരങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.