സൂർ: വെള്ളിയാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയുടെ ഫലമായി സൂർ ആശുപത്രിക്ക് സമീപമുള്ള പ്രധാന റോഡിൽ ഗർത്തം രൂപപ്പെട്ടതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സൂർ ആശുപത്രി റൗണ്ട് എബൗട്ട് കഴിഞ്ഞ് അൽ കാമിൽ അൽ വാഫി ഭാഗത്തേക്കുള്ള വഴിയിലാണ് ഗർത്തമുണ്ടായത്. വാഹനയാത്രികർ ജാഗ്രത പാലിക്കണം. റോഡ്സ് ഡിപ്പാർട്മെൻറ് അധികൃതരുമായി ചേർന്ന് തുടർ നടപടികൾ കൈക്കൊണ്ടതായും ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.