സലീം മുതുവമ്മൽ
മസ്കത്ത്: റൂവി മലയാളി അസോസിയേഷന് ഏര്‍പ്പെടുത്തിയ ‘ആര്.എം.എ കേരളീയം പുരസ്കാര’ത്തിന് ചലച്ചിത്ര നിര്‍മാതാവ് സലീം മുതുവമ്മല്‍ അര്‍ഹനായി. ചലച്ചിത്രമേഖലയിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സാമൂഹികപ്രതിബദ്ധതയും സൃഷ്ടിപരമായ സംഭാവനകളും പരിഗണിച്ചാണ് ഈ പുരസ്കാരം നല്‍കുന്നത്.
സലീം മുതുവമ്മല്‍ നിര്‍മ്മിച്ച 'നെകല്' എന്ന ഡോക്യുമെന്ററിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ‘റൂവി ഓണം’ വേദിയില്‍ സലീം മുതുവമ്മലിന് പുരസ്കാരം സമ്മാനിക്കുമെന്ന് ആര്.എം.എ പ്രസിഡന്റ് ഫൈസല്‍ ആലുവ, ജനറല്‍ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ്, ട്രഷറര്‍ സന്തോഷ് കെ.ആര് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.