റസിഡൻറ്​ വിസയിലുള്ളവർക്ക്​ ഒക്​ടോബർ ഒന്നു മുതൽ ഒമാനിലേക്ക്​ തിരികെ വരാം

മസ്​കത്ത്​: പ്രവാസികൾക്ക്​ ആശ്വാസം നൽകുന്ന തീരുമാനവുമായി ഒമാൻ. ഒക്​ടോബർ ഒന്നു മുതൽ സാധുവായ റസിഡൻറ്​ കാർഡ്​ ഉള്ള വിദേശികൾക്ക്​ രാജ്യത്തേക്ക്​ തിരികെ വരാൻ അനുമതി നൽകാൻ കോവിഡ്​ പ്രതിരോധ കാര്യങ്ങളുടെ ചുമതലയുള്ള സുപ്രീം കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു. ആഭ്യന്തര മന്ത്രി സയ്യിദ്​ ഹമൂദ്​ ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിലാണ്​ യോഗം നടന്നത്​. ഒക്​ടോബർ ഒന്നിനാണ്​ രാജ്യാന്തര വിമാന സർവീസുകൾക്കായി ഒമാനിലെ വിമാനത്താവളങ്ങൾ തുറക്കുന്നത്​. തിരികെ വരുന്ന വിദേശ തൊഴിലാളികൾക്കായി വിമാനത്താവളത്തിൽ പി.സി.ആർ പരിശോധനയുണ്ടാകും. ഇതിന്​ പുറമെ 14 ദിവസത്തെ ക്വാറ​ൈൻറനും നിർബന്ധമായിരിക്കും. ദോഫാർ ഗവർണറേറ്റിൽ കഴിഞ്ഞ മൂന്ന്​ മാസത്തിലധികമായി തുടരുന്ന ലോക്​ഡൗൺ ഒക്​ടോബർ ഒന്നു മുതൽ നീക്കം ചെയ്യാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്​. കോവിഡ്​ പശ്​ചാത്തലത്തിൽ സ്വകാര്യ മേഖലക്കായി പ്രഖ്യാപിച്ച വിവിധ ആശ്വാസ പദ്ധതികൾ തുടരാനും യോഗത്തിൽ തീരുമാനമായി.


നിലവിൽ ഒമാൻ വിദേശകാര്യ മന്ത്രാലയത്തി​െൻറ അനുമതി ലഭിക്കുന്ന റസിഡൻറ്​ വിസക്കാർക്ക്​ മാത്രമാണ്​ ഒമാനിലേക്ക്​ തിരികെ വരാൻ അനുമതിയുള്ളത്​. പുതിയ തീരുമാനത്തി​െൻറ പശ്​ചാത്തലത്തിൽ ഇൗ അനുമതി വേണ്ടിവരില്ലെന്നാണ്​ വ്യക്​തമാകുന്നത്​. അതേ സമയം ആറു മാസത്തിലധികമായി രാജ്യത്തിന്​ പുറത്തുള്ളവർക്ക്​ സ്​പോൺസറുടെ അനുമതിയോടെ മാത്രമാണ്​ തിരികെ വരാൻ കഴിയുകയുള്ളൂവെന്ന നിയമം നിലനിൽക്കുകയും ചെയ്യുമെന്ന്​ അറിയുന്നു. വിദേശകാര്യ മന്ത്രാലയത്തി​െൻറ അനുമതി പത്രത്തിനായി കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാകുന്നത്​ പ്രവാസികൾക്ക്​ ആശ്വാസ്യമാകും.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.