സീബ് ഇന്ത്യൻ സ്കൂളിൽ നടന്ന റിപബ്ലിക് ദിനാഘോഷം
Posted On
date_range Updated On
date_range സീബ് ഇന്ത്യൻ സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം
മസ്കത്ത്: സീബ് ഇന്ത്യൻ സ്കൂളിൽ റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. എസ്.എം.സി പ്രസിഡിന്റ് സുധാൻ സുകുമാരൻ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഡോ. സിഗ്നി തൈവർത്തൊടിയിൽ, അഭിഷേക് കുമാർ എന്നിവരും പങ്കെടുത്തു. സ്കൂൾ ഗായക സംഘം ആലപിച്ച ദേശീയഗാനത്തോടുകൂടി പരിപാടികൾ ആരംഭിച്ചു.
വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ദേശഭക്തിഗാനം, സംഘനൃത്തം, നാടകം എന്നിവ അവതരിപ്പിച്ചു. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ അലക്സ് സി. ജോസഫ്, രക്ഷിതാക്കൾ, അധ്യാപക-അധ്യാപകേതര ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.