മസ്കത്ത്: ഒടുവിൽ സലാലയിലെ പ്രവാസി മലയാളികൾക്ക് ആശ്വാസമേകി എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് സർവിസ് പുനരാരംഭിക്കുന്നു. പുറത്തിറക്കിയ ജൂലൈ മാസത്തെ ഷെഡ്യൂളിലാണ് കോഴിക്കോട്ടേക്കുള്ള സർവിസുകൾ ഉൾപ്പെടുത്തിയത്. ആഴ്ചയിൽ രണ്ടു ദിവസമാണ് സർവിസ്. അതേസമയം, സലാലയിൽനിന്ന് കൊച്ചിയിലേക്കുള്ള സർവിസ് ജൂലെ ഷെഡ്യൂളിൽ പ്രഖ്യാപിച്ചിട്ടില്ല.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 11ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന കോഴിക്കോട്- സലാല എയർ ഇന്ത്യ എക്സ് പ്രസ് (IX 311) ഉച്ചക്ക് 1.05 ന് സലാലയിലെത്തും. സലാലയിൽനിന്ന് തിരിച്ച് കോഴിക്കോടേക്ക് പുറപ്പെടുന്ന IX 311 സർവിസ് ഉച്ചക്ക് 2.15ന് പുറപ്പെട്ട് രാത്രി 7.45ന് കോഴിക്കോടെത്തും. മസ്കത്തിൽനിന്ന് കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം സർവിസുകൾ എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്.
സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിൽ രണ്ടും കൊച്ചിയിലേക്ക് ഒരു സർവിസുമാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയിരുന്നത്. ഒമാനിലെ സ്കൂൾ വേനലവധിക്കാലമായിട്ടും സലാലയിൽനിനുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് അകാരണമായി റദ്ദാക്കിയിരുന്നത് നിരവധി പ്രവാസികളെ പ്രയാസത്തിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.