ഒമാനിൽ കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവ്​: പള്ളികൾ തുറക്കും, രാത്രി വ്യപാര വിലക്ക്​ നീക്കി

മസ്​കത്ത്​: കോവിഡ്​ വ്യാപന പശ്​ചാത്തലത്തിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങളിൽ ഇളവ്​ പ്രഖ്യാപിച്ച്​ ഒമാൻ സുപ്രീംകമ്മിറ്റി. പള്ളികൾ തുറക്കാനും രാത്രി വ്യാപാര വിലക്ക്​ നീക്കാനുമാണ്​ സുപ്രധാന തീരുമാനം.

നൂറുപേരെ മാത്രം പ്രവേശിപ്പിക്കുന്ന നിലയിൽ അഞ്ചുനേരത്തെ നമസ്​കാരങ്ങൾക്ക്​ പള്ളി തുറക്കാം. എന്നാൽ വെള്ളിയാഴ്​ച ജുമുഅ നമസ്​കാരത്തിന്​ അനുമതിയില്ല. മറ്റു കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പള്ളികളിൽ വിശ്വാസികൾ എത്തേണ്ടത്​.

എല്ലാ ഗവർണറേറ്റുകളിലും രാത്രി എട്ടുമുതൽ പുല​ർച്ചെ നാലുവരെ നിലവിലുള്ള വ്യപാര വിലക്ക്​ പിൻവലിച്ചിട്ടുമുണ്ട്​. എന്നാൽ കടകൾ, റസ്​റ്ററൻറുകൾ, കഫെകൾ, കോംപ്ലക്​സുകൾ എന്നിവിടങ്ങളിൽ ആകെ ശേഷിയുടെ 50ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന നിയന്ത്രണം തുടരും. അതേസമയം 12വയസ്സിൽ കുറഞ്ഞ കുട്ടികൾക്ക്​ വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ വിലക്കുണ്ടാവില്ല.

പ്രദർശന കേന്ദ്രങ്ങൾ, വിവാഹ ഹാളുകൾ, ആൾകൂട്ടങ്ങൾക്ക്​ കാരണമാകുന്ന കച്ചവട സ്​ഥാപനങ്ങൾ എന്നിവക്ക്​ തുറക്കാം. എന്നാൽ 30 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനാണ്​ അനുമതി. എത്രവലിയ ഹാളാണെങ്കിലും 300ൽ കൂടുതൽ പ്രവേശിപ്പിക്കാൻ പാടില്ല.

മാസ്​ക്​, സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങൾ ചടങ്ങുകളിൽ പാലിക്കപ്പെടുകയും വേണം. ഒമാനിൽ താമസിച്ച്​ അയൽ ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പൗരനമാർക്കും വിദേശികൾക്കും കരമാർഗം രാജ്യത്തുനിന്ന്​ പുറത്തുപോകാൻ അനുമതി നൽകിയിട്ടുണ്ട്​.

ഈ ഇളവിന്​ തൊഴിൽ ചെയ്യുന്ന സ്​ഥാപനത്തിൽ നിന്ന്​ തെളിവ്​ ഹാജരാക്കണം. ഔട്ട്​ഡോർ കായിക പ്രവർത്തികൾക്കും ജമ്മിനും പകുതി ആളുകളുമായി തുറന്നുപ്രവർത്തിക്കാം. അതിഥികൾക്കും അഫിലിയേറ്റഡ്​ ക്ലബുകളിലെ അംഗങ്ങൾക്കും ഹോട്ടലുകളിലെ സ്വിമ്മിങ്​ പൂളും ജിമ്മും മറ്റു സംവിധാനങ്ങളും ഉപയോഗിക്കാവുന്നതുമാണ്​.

സ്വകാര്യ മേഖലയിൽ മഹാമാരിയുടെ ആഘാതം വർധിക്കുന്നത്​ തടയുക എന്ന ഉദ്ദേശത്തോടെയാണ്​ നടപടികളെന്നും മാനദണ്ഡങ്ങൾ ലംഘിക്കുന്ന പക്ഷം കോവിഡ്​ വ്യാപനത്തിന്​ കാരണമാകുമെന്നും സുപ്രീംകമ്മിറ്റി അഭിപ്രായപ്പെട്ടു. അതിനാൽ എല്ലാ നിയന്ത്രണങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവുത്താൻ കച്ചവട സ്​ഥാപനങ്ങളുടെ ഉടമകൾ ശ്രദ്ധിക്കണം.

മഹാമാരിയുടെ വ്യാപനം കൃത്യമായി നിരീക്ഷിച്ചുവരുന്നുണ്ടെന്നും സാഹചര്യം പ്രതികൂലമായാൽ വീണ്ടും വ്യാപാരനിയന്ത്രണവും സഞ്ചാര വിലക്കും പരിഗണിക്കുമെന്നും സുപ്രീംകമ്മിറ്റി വ്യക്​തമാക്കി.

Tags:    
News Summary - Relaxation in covid restrictions at Oman mosque reopens night trade ban lifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.