ആഗോള വാണിജ്യ-നിക്ഷേപ സൗഹൃദ വേദിയാവാൻ ‘ഇൻസ്പയർ ഒമാൻ’ സമ്മിറ്റ്; രജിസ്ട്രേഷന് തുടക്കമായി

മസ്കത്ത്: ഒമാൻ സുൽത്താനേറ്റിന്റെ വാണിജ്യ- നിക്ഷേപ സാധ്യതകളെ പരിചയപ്പെടുത്താനും ആഗോള ബിസിനസ് കമ്യൂണിറ്റിയുടെ ഒത്തുചേരലിനും വേദിയൊരുക്കുന്ന ‘ഇൻസ്പയർ ഒമാൻ’ സമ്മിറ്റി​നായി രജിസ്ട്രേഷൻ ആരംഭിച്ചു. ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഒ.സി.സി.ഐ) ആഭിമുഖ്യത്തിൽ ഒക്ടോബർ 14ന് മസ്കത്തിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന സമ്മിറ്റിൽ ഗ്ലോബൽ ബിസിനസ് രംഗത്തെ പ്രമുഖർ സംബന്ധിക്കും. ഒമാനിലെയും ഇന്ത്യയിലെയും വിവിധ മന്ത്രിമാർ, ബിസിനസ് രംഗത്തെ അതികായർ, നയരൂപകർത്താക്കൾ, ലോക പ്രശസ്തരായ ബിസിനസ് ട്രെയി​നേഴ്സ് തുടങ്ങിയവർ സംബന്ധിക്കും. സുസ്ഥിര സമ്പദ് വ്യവസ്ഥ, പുനരുപയോഗ ഊർജ മേഖല, ഇന്ത്യ- ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ തുടങ്ങി വിവിധ വിഷയങ്ങളിൽ വിവിധ സെഷനുകളും പാനൽ ചർച്ചയും നടക്കും. നിക്ഷേപ സാധ്യതകൾ, ബിസിനസ് നെറ്റ്‍വർക്ക് വിപുലീകരണം, അറിവും അനുഭവവും പങ്കിടൽ, സഹകരണം എന്നിവക്കുള്ള മികച്ച വേദിയായി ഇൻസ്പയർ ഒമാൻ മാറും. സാമ്പത്തിക, സാമൂഹിക വികസനത്തിലും സംരംഭകത്വത്തിലും ഒമാൻ സുൽത്താനേറ്റ് കൈവരിച്ച ഏറ്റവും മികച്ച വിജയഗാഥകൾ ഉയർത്തിക്കാട്ടുകയും അവയെ അടയാളപ്പെടുത്തുകയും ലോകത്തിന് മുന്നിൽ മാതൃകയായി പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ഒ.സി.സി.ഐയുടെ തന്ത്രപ്രധാനമായ പിന്തുണയോടെ ’മീഫ്രണ്ട്’ നടപ്പാക്കുന്ന ഇൻസ്പയർ ഒമാൻ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഇൻൺസ്പയർ ഒമാൻ സമ്മിറ്റിൽ പ​ങ്കെടുക്കുന്ന വി.വി.ഐ.പി, വി.ഐ.പി ഡെലിഗേറ്റുകൾക്കും മാധ്യമപ്രവർത്തകർക്കുമുള്ള രജിസ്ട്രഷൻ വിൻഡോ വെബ്സൈറ്റിൽ ഓപൺ ആയിട്ടുണ്ട്. പേര്, ഇമെയിൽ, കോൺടാക്ട് നമ്പർ അടക്കമുള്ള വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒമാനിൽനിന്നുള്ള ഡെലിഗേറ്റുകൾക്കും സുൽത്താനേറ്റിന് പുറത്തുനിന്നുള്ള ഡെലിഗേറ്റുകൾക്കും പ്രത്യേകം രജിസ്ട്രേഷൻ വിൻഡോ ഒരുക്കിയിട്ടുണ്ട്. മുഴുവൻ വിവരങ്ങളും സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ രജിസ്ട്രേഷൻ ടീമിന്റെ ഫൈനൽ അപ്രൂവൽ സംബന്ധിച്ച വിവരം വൈകാതെ എസ്.എം.എസ്, വാട്ട്സ് ആപ്പ്, ഇമെയിൽ സന്ദേശമായി ലഭിക്കും. ഇൻസ്പയർ ഒമാൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.inspireoman.com

Tags:    
News Summary - Registration Opens for 'Inspire Oman' Business and Investment Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.