മസ്കത്ത്: ഒമാനിൽ കോവിഡ് മരണനിരക്കിൽ റെക്കോർഡ് വർധന. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ 119 പേരാണ് മരണപ്പെട്ടത്. മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് മൂന്നു ദിവസത്തെ മരണസംഖ്യ നൂറുകടക്കുന്നത്. ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിക്കപ്പെട്ടവരുടെ എണ്ണവും പുതിയ ഉയരത്തിലെത്തിയിട്ടുണ്ട്.
5517 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 2053 പേരും വെള്ളിയാഴ്ച 1911 പേരും ശനിയാഴ്ച 1553 പേരുമാണ് രോഗബാധിതരായത്. 5921 പേർക്കുകൂടി രോഗം ഭേദമായിട്ടുണ്ട്. 2,29,998 പേരാണ് ഇതുവരെ രോഗമുക്തരായത്. 87.8 ശതമാനമാണ് രോഗമുക്തി നിരക്ക്. 119 പേർകൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 2967 ആയി ഉയർന്നു. 214 പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1635 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 489 പേരും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഒമാനിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ നിലയിൽ തുടരുകയാണ്. മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇക്കഴിഞ്ഞ ആഴ്ച മാത്രം 257 പേരാണ് മരണപ്പെട്ടത്. മഹാമാരി ആരംഭിച്ച ശേഷം ഒരാഴ്ചയിൽ ഇത്രയധികം മരണമുണ്ടാകുന്നതും ആദ്യമായാണ്. നിരവധി മലയാളികളാണ് രണ്ടാം തരംഗത്തിൽ മരണപ്പെട്ടത്. നിരവധി പേർ തീവ്ര പരിചരണ വിഭാഗങ്ങളിൽ ചികിത്സയിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.