സലാല ലുലുവിലെ റമദാൻ സൂഖ് മുഹമ്മദ് ഉബാദ് ഗവാസ് ഉദ്ഘാടനം ചെയ്യുന്നു. ലുലു സലാല ജനറൽ മാനേജർ മുഹമ്മദ് നവാബ് സമീപം
സലാല: ലുലു സലാല ഹൈപ്പർ മാർക്കറ്റിൽ അഹ് ലൻ റമദാൻ എന്ന പേരിൽ റമദാൻ സൂഖ് പ്രവർത്തനമാരംഭിച്ചു. ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ മന്ത്രാലയത്തിലെ മാനേജർ മുഹമ്മദ് ഉബാദ് ഗവാസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സലാല ലുലു ജനറൽ മാനേജർ മുഹമ്മദ് നവാബും സംബന്ധിച്ചു.ഹൈപ്പർമാക്കറ്റിന്റെ ഇരു വശങ്ങളിലായി വിശാലമായ ഏരിയയിലാണ് റമദാൻ സൂഖ് ഒരുക്കിയിരിക്കുന്നത്.
റമദാനിലെ വിവിധ ആഴ്ചകളിലായി എട്ട് നിസാൻ പാത് ഫൈന്ററുകളാണ് ഒമാനിലെ ഉപഭോക്താക്കൾക്കയി നൽകുന്നത്,കൂടാതെ 40ഓളം വിലപിടിച്ച സമ്മാനങ്ങളുമുണ്ട്.
രണ്ട് മാസങ്ങളിൽ പത്ത് റിയാലിന് പർച്ചേസ് ചെയ്യുന്നവരിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. വിവിധ ഉൽപന്നങ്ങൾക്ക് നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഫുഡ്, ഹൗസ് ഹോൾഡ്, ലിനൻ, ഇലക്ട്രിക്കൽ തുടങ്ങിയ എല്ലാത്തിലും ഓഫറുകൾ ലഭ്യമാണ്. ലുലുവിന്റെ ഒമാനിലെ എല്ലാ ഔട്ട് ലെറ്റുകളിലും റമദാൻ ഓഫറുകൾക്ക് തുടക്കമായിട്ടുണ്ട്. പി. ആർ. ഒ അവാദ് മറ്റു മാനേജ്മെന്റ് അംഗങ്ങളും മറ്റു സ്വദേശി പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.