മസ്കത്ത്: റമദാനോടനുബന്ധിച്ച് റോയൽ ഒമാൻ പൊലീസിന്റെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെയായിരിക്കും ഔദ്യോഗിക ജോലിസമയമെന്ന് ആർ.ഒ.പിയുടെ ഡയറക്ടറേറ്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ അറിയിച്ചു. ഈ സമയങ്ങളിൽ മാത്രമായിരിക്കും വിസ, ഐഡി കാർഡ്, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ. എന്നാൽ, പൊലീസ് സ്റ്റേഷനുകൾ പതിവുപോലെ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.