മസ്കത്ത്: ലുലു ഗ്രൂപ് ഒമാനും സാമൂഹിക ക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് റമദാനിൽ ‘ടുഗദർ ലെറ്റസ് ഗിവ്’ എന്ന തലക്കെട്ടിൽ കാരുണ്യപ്രവർത്തന കാമ്പയിൻ നടത്തുന്നു. ഒമാൻ അവന്യൂസ് മാളിൽ നടന്ന പരിപാടിയിൽ കാമ്പയിെൻറ പ്രഖ്യാപനം നടന്നു. പദ്ധതിയുടെ ധാരണപത്രം മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി ശൈഖ് ഡോ. യഹ്യാ ബിൻ മുഹമ്മദ് ബിൻ സാഹർ അൽ ഹിനായിയും ലുലു ഗ്രൂപ് ഒമാൻ, ഇന്ത്യ ഡയറക്ടർ എ.വി. അനന്തും നിർവഹിച്ചു. മന്ത്രാലയത്തിലെയും ലുലു ഗ്രൂപ്പിലെയും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
ഉപഭോക്താക്കളിൽനിന്ന് ശേഖരിക്കുന്ന സംഭാവനകൾ ലുലുവിെൻറ കൂടി വിഹിതം ചേർത്ത് സമൂഹത്തിലെ ആവശ്യക്കാർക്ക് എത്തിക്കുന്നതാണ് പദ്ധതിയെന്ന് ആക്ടിങ് അണ്ടർ സെക്രട്ടറി പറഞ്ഞു. ഇത് വാർഷിക പരിപാടിയായി നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മറ്റ് കോർപറേറ്റ് സ്ഥാപനങ്ങൾ ഇൗ മാർഗം പിന്തുടരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 20 റിയാലിെൻറ നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുക. ഇതിനായി ലുലു ഒൗട്ട്ലെറ്റുകളിൽ പ്രത്യേക കൗണ്ടറുകൾ തുറക്കും. ഇവിടെ താൽപര്യമുള്ളവർക്ക് 20 റിയാൽ സംഭാവന നൽകാം. തത്തുല്ല്യ തുക ലുലുവും ചേർത്താണ് കിറ്റുകൾ നൽകുക. സാമൂഹികക്ഷേം മന്ത്രാലയത്തിെൻറ നേരിട്ടുള്ള മേൽേനാട്ടത്തിലാകും കിറ്റുകൾ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.