റ​മ​ദാ​ൻ മാ​സ​പ്പി​റ നി​രീ​ക്ഷ​ണ സ​മി​തി ഇ​ന്ന്​ യോ​ഗം ചേ​രും

മ​സ്ക​ത്ത്​: റ​മ​ദാ​ൻ മാ​സ​പ്പി​റ​വി നി​ര്‍ണ​യ​ത്തി​നു​ള്ള സു​പ്ര​ധാ​ന സ​മി​തി ഞാ​യ​റാ​ഴ്ച യോ​ഗം ചേ​രും. മാ​സ​പ്പി​റ കാ​ണു​ന്ന​വ​ര്‍ വാ​ലി ഓ​ഫി​സു​ക​ളി​ലോ അ​ത​ത് വി​ലാ​യ​ത്തു​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ഞാ​യ​റാ​ഴ്ച ശ​അ്ബാ​ന്‍ 29 ആ​ണ്.

ഞാ​യ​റാ​ഴ്ച​ മാ​സം കാ​ണു​ക​യാ​ണെ​ങ്കി​ൽ തി​ങ്ക​ളാ​ഴ്ച​യാ​യി​രി​ക്കും റ​മ​ദാ​ൻ ഒ​ന്ന്. ഇ​ല്ലെ​ങ്കി​ൽ ശ​അ്ബാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി ചൊ​വ്വാ​ഴ്ച റ​മ​ദാ​ൻ വ്ര​തം ആ​രം​ഭി​ക്കും. 24694400, 24644037, 24644070, 24695551, 24644004, 24644015 എ​ന്നീ ന​മ്പ​റു​ക​ളി​ലും മാ​സ​പ്പി​റ​വി​യെ​ക്കു​റി​ച്ച്​ വി​വ​രം അ​റി​യി​ക്കാ​വു​ന്ന​താ​ണ്.

Tags:    
News Summary - Ramadan Moon sighting- Monitoring Committee conduct a meeting on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.