മസ്കത്ത്: ഡിപ്പാർട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവിസസിൽ റമദാനിന്റെ ആദ്യ രണ്ട് ആഴ്ചയിൽ 1,479 ആളുകൾ രക്തദാനം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ വർഷവും റമദാനിൽ രാജ്യത്തെ രക്തബാങ്കുകളിൽ രക്തത്തിന് ക്ഷാമം നേരിടാറുണ്ട്. ഇത് മുന്നിൽകണ്ട് ആരോഗ്യ മന്ത്രാലയം ഈ വർഷം ആളുകളോട് രക്തം ദാനം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്രയും ആളുകൾ രക്തദാനം ചെയ്തതിന് പുറമെ 102പേർ പ്ലേറ്റ്ലെറ്റുകളും ദാനം ചെയ്തതായി ഡിപ്പാർട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവിസസ് പ്രസ്താവനയിൽ പറഞ്ഞു.
ബൗഷറിലെ ബ്ലഡ് ബാങ്കിന് റമദാനിൽ 2,700ലധികം രക്തദാതാക്കളും 260 പ്ലേറ്റ്ലെറ്റ് ദാതാക്കളും ആവശ്യമാണ്. റമദാനില്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12.30വരെയും എല്ലാ ദിവസം രാത്രി 7.30 മുതല്‍ രാത്രി 11.30 വരെയും രക്തംദാനം ചെയ്യാവുന്നതാണ്. പ്ലേറ്റ്ലെറ്റ് ദാനം ചെയ്യാനുള്ള സമയപരിധി രാത്രി 10.30 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.