Posted On
date_range Updated On
date_range പിറ കണ്ടു, ഒമാനിൽ വ്രതാരംഭം നാളെ
മസ്കത്ത്: മാസപ്പിറ ദൃശ്യമായതിനാൽ രാജ്യത്ത് റമദാൻ ഒന്ന് വ്യാഴാഴ്ചയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു. മാസപ്പിറവി കാണുന്നതിനായി വിപുലമായ സൗകര്യങ്ങളായിരുന്നു രാജ്യത്ത് ഒരുക്കിയിരുന്നത്.
സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലും വ്യാഴാഴ്ചയാണ് റമദാൻ വ്രതാരംഭം. ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ചാണ് ഈരാജ്യങ്ങൾ വിശുദ്ധ മാസത്തിലേക്ക് പ്രവേശിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച സാഹചര്യത്തിലാണ് ഇത്തവണത്തെ റമദാൻ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.