Posted On
date_range Updated On
date_range മഴക്കെടുതി: മസ്നയിൽ വെള്ളത്തിൽ മുങ്ങിയ കാറിൽ അകപ്പെട്ടയാളെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി
മസ്കത്ത്: തെക്കൻ ബാത്തിനയിലെ മസ്നയിൽ വാദിയിൽ വെള്ളക്കെട്ടിൽ മുങ്ങിയ കാറിൽ അകപ്പെട്ടയാളെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രിയാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും റോയൽ ഒമാൻ പൊലീസ് എയർ വിങ്ങും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. കാർ പൂർണമായും വെള്ളത്തിൽ മുങ്ങിയെങ്കിലും യാത്രികൻ കാറിന് മുകളിൽ കയറി നിന്നതോടെയാണ് മരണത്തിൽനിന്ന് രക്ഷപ്പെട്ടത്. ആർ.ഒ.പിയുടെ എയർ വിങ് എത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.