Posted On
date_range Updated On
date_range ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് മഴക്ക് സാധ്യത
മസ്കത്ത്: ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ തിങ്കളാഴ്ച രാത്രി ഏഴുമണിവരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലവാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ഹജർ പർവതനിരകൾ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, വടക്കൻ ശർഖിയ, ബുറൈമി എന്നീ ഗവർണറേറ്റുകളിലായിരിക്കും മഴ ലഭിക്കുക.
കാറ്റിന്‍റെയും മിന്നലിന്റെയും അകമ്പടിയോടെയായിരിക്കും മഴ. ആലിപ്പഴവും വർഷിച്ചേക്കും. മണിക്കൂറിൽ 37മുതൽ 55 കി.മീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും.
താഴ്ന്ന പ്രദേശങ്ങളിൽനിന്നും വാദികളിൽനിന്നും മാറിനിൽക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വാദികൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും കുട്ടികളെ നിരീക്ഷണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.