‘റഹ്മത്തെ റബീഅ്’ മീലാദ് കാമ്പയിൻ സമാപനത്തിൽ നിന്ന്
Posted On
date_range Updated On
date_range ‘റഹ്മത്തെ റബീഅ്’ മീലാദ് കാമ്പയിന് സമാപനം
മസ്കത്ത്: അല്ഖുവൈര് സി.എം. വലിയ്യുല്ലാഹി മെമ്മോറിയല് മദ്റസയുടെയും ഐ.സി.എഫ് യൂനിറ്റിന്റെയും ആഭിമുഖ്യത്തില് ഒരു മാസക്കാലം നീണ്ടുനിന്ന ‘റഹ്മത്തെ റബീഅ്’ മീലാദ് കാമ്പയിന് സമാപനം. അല്ഖുവൈര് സാക്കിര് മാളില് നടന്ന പരിപാടിയില് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി മദ്ഹുറസൂല് പ്രഭാഷണം നടത്തി. വിദ്യാര്ഥികളുടെ കലാപ്രകടനങ്ങള്, ബുര്ദ മജ്ലിസ്, ദഫ് പ്രദര്ശനം എന്നിവ അരങ്ങേറി. ഐ.സി.എഫ് നാഷനല്, സെന്ട്രല്, സെക്ടര് നേതാക്കളും സാംസ്കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.