Posted On
date_range Updated On
date_range ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു
മസ്കത്ത്: ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. `മസ്കത്ത് നൈറ്റ്സ്' ഫെസ്റ്റിവലിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് വ്യാഴാഴ്ച മുതൽ അടച്ചിടുന്നത്.
ഒരുക്കങ്ങൾ പൂർത്തിയാകുമ്പോൾ പാർക്ക് സന്ദർശകർക്കായി വീണ്ടും തുറന്നുകൊടുക്കും. രാജ്യത്തുടനീളമുള്ള സന്ദർശകരെ ആകർഷിക്കുന്ന ഒരു പ്രധാന വാർഷിക പരിപാടിയാണ് മസ്കത്ത് നൈറ്റ്സ്. സാംസ്കാരിക പരിപാടികൾ, ഫുഡ് ഫെസ്റ്റിവലുകൾ, കുടുംബ സൗഹൃദ പരിപാടികൾ എന്നിവയുൾപ്പടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും വിനോദങ്ങളും ഫെസ്റ്റിവലിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.