മസ്കത്ത്: സുൽത്താൻ ഖാബൂസിെൻറ ഒാർമകൾക്കുമുന്നിൽ ആദരമർപ്പിച്ച് മസ്കത്ത് ന ഗരസഭ കൗൺസിൽ യോഗം. സുൽത്താെൻറ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ കൗൺസി ൽ അംഗങ്ങൾ അദ്ദേഹത്തിെൻറ നായകത്വത്തിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ അനുസ്മരിച്ചു. സുൽത്താൻ ഹൈതം ബിൻ താരീഖിെൻറ നേതൃത്വത്തിൽ രാജ്യം പുതിയ ഉയരങ്ങളിൽ എത്തേട്ടയെന്നും അംഗങ്ങൾ പ്രാർഥിച്ചു.
സ്കൂളുകളിൽ പതാക ഉയർത്തരുത്
മസ്കത്ത്: സുൽത്താൻ ഖാബൂസിെൻറ നിര്യാണത്തിെൻറ ഭാഗമായുള്ള ദുഃഖാചരണം അവസാനിക്കുന്നതുവരെ സ്കൂളുകളിൽ ദേശീയപതാക ഉയർത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പതാകകൾ പാതി താഴ്ത്തിയ നിലയിൽതന്നെ തുടരണം. ദേശീയഗാനം ആലപിക്കുകയും ചെയ്യരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.