മസ്കത്ത്: പൊതുഗതാഗത കമ്പനികൾ നിയമങ്ങൾ പാലിക്കണമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ആവശ്യപ്പെട്ടു.
ചില ടാക്സി സേവന ദാതാക്കളിൽനിന്നും പൊതുഗതാഗത കമ്പനികളിൽനിന്നും പതിവായി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നിർദേശം നൽകിയത്. ചിലർ ചരക്കുഗതാഗതത്തിനും വിതരണത്തിനുമായി സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അനുവദിച്ച ലൈസൻസിന്റെ ആവശ്യകതകൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്നും അല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.