മസ്കത്ത്: ഇൻറഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകൾക്ക് പുറത്ത് ഭൂസ്വത്ത് വാങ്ങാൻ വിദേശികൾക്ക് വൈകാതെ അനുമതി ലഭിക്കാൻ സാധ്യത.
ഇതുസംബന്ധമായ നിർദേശങ്ങൾ പാർപ്പിട മന്ത്രാലയത്തിെൻറ സജീവ പരിഗണനയിലാെണന്ന് മന്ത്രാലയം ഡയറക്ടർ ജനറൽ സിഹാം അഹമദ് അൽ ഹാർതി അറിയിച്ചു.
പ്രത്യേകം നിശ്ചയിച്ച മേഖലകളിലായിരിക്കും ഇങ്ങനെ ഭൂമി വാങ്ങാനും കെട്ടിടം നിർമിക്കാനും അനുമതി ലഭിക്കുക. വിദേശികൾക്ക് നേരിട്ട് ഇവയുടെ ഉടമകൾ ആവാൻ കഴിയും. നിലവിൽ വിദേശികൾക്ക് ഇൻറഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകൾക്കുള്ളിൽ വീടുകൾ വാങ്ങാൻ മാത്രമാണ് അനുമതിയുള്ളത്.
പുതിയ നിയമം നടപ്പാകുന്നതോടെ വിദേശികൾക്ക് ഒമാനിൽ ഭൂ സ്വത്ത് വാങ്ങുന്നതിനുള്ള നേരിടുന്ന തടസ്സം നീങ്ങുമെന്നും അവർ പറഞ്ഞു. 20 മുതൽ 30വരെ വർഷം ഒമാനിൽ താമസിച്ചുവരുന്ന വിദേശികൾക്കാണ് ഇൗ ആനുകൂല്യം ലഭിക്കുക.
ഇത്തരക്കാർക്ക് സ്വന്തം പേരിലുള്ള വീട്ടിൽ തുടർന്നുള്ള കാലവും താമസിക്കാൻ അനുമതി ലഭിക്കും. ഇത് ഒമാെൻറ സാമ്പത്തിക മേഖലക്ക് അനുഗ്രഹമാവുമെന്നാണ് മന്ത്രാലയത്തിെൻറ വിലയിരുത്തൽ. ഇത് ലോകത്തിലെ നിരവധി രാജ്യങ്ങളിലെ ജനങ്ങെള ഒമാനിലേക്ക് ആകർഷിക്കാൻ സഹായകമാവും. നിലവിൽ ഒമാനിൽ സ്വന്തമായി വീടുള്ള നിരവധി വിേദശികളുണ്ട്. എന്നാൽ, ഇവയുടെ ഭൂമിയുടെ സ്വന്തമായ അവകാശം ഇവർക്കില്ല.
പുതിയ നിയമം ഇത്തരം നിയമക്കുരുക്കുകൾ ഒഴിവാക്കാൻ സഹായകമാവും. ദീർഘകാലമായി ഒമാനിൽ താമസിക്കുന്നവർക്ക് ഇത് വലിയ നേട്ടമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.