മസ്കത്ത്: ഐ.സി.എഫ് ദാഖിലിയ സെക്ടര്‍ ‘സ്നേഹ കേരളം, ഒന്നിച്ചുനിൽക്കാന്‍ എന്താണ് തടസ്സം’ എന്ന പ്രമേയത്തില്‍ നിസ്വ ടെലി റസ്റ്റാറന്റ് ഹാളില്‍ ചായ ചര്‍ച്ച സംഘടിപ്പിച്ചു. വിവിധ മത രാഷ്ട്രീയ സാംസ്കാരിക സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.
സെക്ടര്‍ പ്രസിഡന്റ് സുലൈമാന്‍ സഖാഫി ആമുഖഭാഷണം നടത്തി. ദേശീയ അധ്യക്ഷന്‍ ശഫീഖ് ബുഖാരി മോഡറേറ്ററായി. ശരീഫ് (കൈരളി), അൻഷദ് (കെ.എം.സി.സി), റെജികുമാര്‍ (ഒ.ഐ.സി.സി സേവ്), മധു (കര്‍ഷക മലയാളി കൂട്ടായ്മ), സുനില്‍ പൊന്നാനി (ഇന്ത്യന്‍ അസോസിയേഷന് നിസ്വ), മനീഷ് (ജി.എം ബദര്‍സമ ഹോസ്പിറ്റല്‍), ജെനു സാമുവല്‍ (മാനേജര്‍, ഹയ ഹോസ്പിറ്റല്‍), ഷൗക്കത്ത് (ഒ.ഐ.സി.സി), എഴുത്തുകാരന് ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
സെന്‍ട്രല്‍ പ്രസിഡന്റ് മുഹമ്മദലി സഖാഫി ചര്‍ച്ച അവലോകനം നടത്തി. സെന്‍ട്രല്‍ സെക്രട്ടറി മുജീബ്, നാഷനല്‍ എക്സി. സഗീര്‍ മൗലവി, അബ്ദു മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെക്ടര്‍ സെക്രട്ടറി ശരീഫ് കാസര്‍കോട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.