ഇ​ൻ​കാ​സ് ഒ​മാ​ൻ മു​ൻ സെ​ക്ര​ട്ട​റി പ്രി​ട്ടു സാ​മു​വ​ലിന്റെ ​ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്വ. എം. ​വി​ൻ​സെ​ന്‍റ് എം.​എ​ൽ.​എ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു 

മസ്കത്ത്: ഇൻകാസ് ഒമാൻ മുൻ സെക്രട്ടറി പ്രിട്ടു സാമുവലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ലക്ഷ്യബോധത്തോടെയും ആത്മാർഥതയോടെയും സാമൂഹികസേവനം നടത്തിയ വ്യക്തിയായിരുന്നു പ്രിട്ടു സാമുവൽ എന്നും, സ്വാർത്ഥതയില്ലാത്ത സേവന മനോഭാവമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ വേറിട്ടതാക്കിയതെന്നും മുഖ്യ പ്രഭാഷണം നടത്തിയ അഡ്വ. എം. വിൻസെന്‍റ് എം.എൽ.എ പറഞ്ഞു.

പ്രിട്ടു സാമുവലിന്റെ സ്മരണാർഥം തിരഞ്ഞെടുത്ത ഒരു സാമൂഹിക സേവന സ്ഥാപനത്തിന് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ഇൻകാസ് ഒമാൻ ഏറ്റെടുക്കുമെന്ന് അധ്യക്ഷപ്രസംഗത്തിൽ പ്രസിഡന്റ് അനീഷ് കടവിൽ അറിയിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി അനുസ്മരണ പ്രസംഗം നടത്തി. പ്രിട്ടു സാമുവലിന്റെ സ്മരണാർഥം സാമൂഹിക സേവനവും കാരുണ്യ പ്രവർത്തനങ്ങളും ആരംഭിക്കുന്നതിന് തന്റെ പൂർണ പിന്തുണയും സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. നീതിമാനായ മനുഷ്യന്റെ ജീവിതം മരണാനന്തരവും സമൂഹത്തിന് വഴികാട്ടിയാകുന്നുവെന്ന ആശയം ബൈബിൾ വചനം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യൻ സ്കൂൾസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ഷമീർ പി.ടി.കെ, ഇൻകാസ് വൈസ് പ്രസിഡന്റ് നിധീഷ് മണി, ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കൽ, ഓതറ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് എബ്രഹാം എന്നിവർ സംസാരിച്ചു.

ഒമാൻ മാർത്തോമാ ചർച്ച് യൂത്ത് അസോസിയേഷൻ, കെ.എം.സി.സി തുടങ്ങിയ സംഘടനാ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ജിജോ കടന്തോട്ട് സ്വാഗതവും സതീഷ് പട്ടുവം നന്ദിയും പറഞ്ഞു . വൈസ് പ്രസിഡന്റ് ഹംസ അത്തോളി, സെക്രട്ടറിമാരായ റാഫി ചക്കര മുഹമ്മദ് ഷെരീഫ് എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - Prittu Samuel Memorial Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.