സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ്
മസ്കത്ത്: ചാൾസ് രാജകുമാരൻ മൂന്നാമന്റെ സ്ഥാനാരോഹണ ചടങ്ങിൽ സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ് പങ്കെടുക്കും. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രതിനിധിയായാണ് ചടങ്ങിൽ സംബന്ധിക്കുന്നത്. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും അനുഗമിക്കുന്നുണ്ട്. ശനിയാഴ്ച ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് ചടങ്ങുകൾ.
1953ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് ശേഷം 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു കിരീടധാരണത്തിന് ബ്രിട്ടന് സാക്ഷിയാകുന്നത്. കിരീടധാരണത്തോടെ ചാള്‍സ് രാജാവ് ഔദ്യോഗിക ചുമതലയേറ്റെടുക്കുകയും രാജകുടുംബത്തിന്റെ സ്വത്തുവകകളുടെ അധികാരിയായി മാറുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.