ആർ.എം.എ സംഘടിപ്പിച്ച ഫുട്ബാൾ പ്രവചന മത്സരത്തിലെ വിജയിക്ക് സമ്മാനം കൈമാറുന്നു
Posted On
date_range Updated On
date_range പ്രവചന മത്സരം: സമ്മാനം കൈമാറി
മസ്കത്ത്: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ (ആർ.എം.എ) സംഘടിപ്പിച്ച ഫിഫ ഫുട്ബാൾ പ്രവചന മത്സരത്തിലെ വിജയിയായ ആശിഫ കബീറിന് ഇംപക്സ് സ്പോൺസർ ചെയ്ത സ്മാർട്ട് ടി.വി കൈമാറി. റൂവി ഗ്ലോബൽ മണി എക്സ്ചേഞ്ച് ഹാളിൽ നടന്ന ചടങ്ങിൽ ആർ.എം.എ പ്രസിഡന്റ് ഫൈസൽ ആലുവ സമ്മാനം കൈമാറി. ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ അഡ്വ. മധുസൂദനൻ, ഷാജഹാൻ, നീതു ജിതിൻ, ലക്ഷ്മി വിജേഷ്, എബി എന്നിവർ ആശംസ അറിയിച്ചു. ട്രഷറർ സുജിത് പത്മകുമാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.