മസ്‌കത്തിൽ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു

മസ്കത്ത്: മസ്‌കത്തിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന രണ്ട് പേർ പോലീസ് പിടിയിൽ ഖുറിയാത്ത് വിലായത്തിൽ വീട് കുത്തിത്തുറന്ന് സ്വർണവും വിലപിടിപ്പുള്ള ആഭരണങ്ങളും കവർന്ന കേസിലാണ് റോയൽ ഒമാൻ പോലീസ് പ്രതികളെ പിടികൂടിയത്.

മസ്‌കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡിന്റെ നേതൃത്വത്തിൽ നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. പിടിക്കപ്പെട്ടവർക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചതായും ഇവരെ പ്രോസിക്യൂഷന് കൈമാറുമെന്നും പോലീസ് അറിയിച്ചു.

Tags:    
News Summary - Gold stolen from house in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.