പ്രവാസി വെൽഫെയർ സലാല സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തവർ

പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിനാഘോഷം

സലാല: പ്രവാസി വെൽഫെയർ സലാല സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെൻറ് കേരള അധ്യക്ഷ ജബീന ഇർഷാദ് വിഡിയോ കോൺഫറൻസ് വഴി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ വെൽഫെയർ ഫോറം എന്നറിയപ്പെട്ടിരുന്ന സംഘടന പ്രവാസി വെൽഫെയർ സലാല എന്ന് പുനർനാമകരണം ചെയ്തു. അധ്യക്ഷത വഹിച്ച പ്രസിഡൻറ് കെ. ഷൗക്കത്തലി ലോഗോ പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുല്ല മുഹമ്മദ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.

സംഘടനയുടെ മെംബർഷിപ് കാമ്പയിൻ വൈസ് പ്രസിഡൻറ് വഹീദ് ചേന്ദമംഗലൂർ ഉദ്ഘാടനം ചെയ്തു. ടീം വെൽഫെയർ ക്യാപ്റ്റൻ സജീവ് ജലാൽ കാമ്പയിൻ വിശദീകരണം നടത്തി. പുതുതായി വന്നവർക്ക് വനിത കോഓഡിനേറ്റർ തസ്റീന ഗഫൂർ അംഗത്വം വിതരണം ചെയ്തു. പി.ടി. സബീർ, മുസ്തഫ പൊന്നാനി തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി സാജിത ഹാഫിസ് സ്വാഗതവും ട്രഷറർ മുസമ്മിൽ മുഹമ്മദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Pravasi Welfare Independence Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.