മസ്കത്ത്: പ്രവാസി ലീഗല്‍ സെല്‍ ഒമാന്‍ ചാപ്റ്റര്‍ പ്രവര്‍ത്തനോഘാടനം മസ്കത്തില് നടന്നു. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം ഉദ്ഘാടനകർമം നിർവഹിച്ചു.പ്രവാസി ലീഗല്‍ സെല്‍ ഒമാന്‍ ചാപ്റ്റര്‍ കോഓഡിനേറ്റര്‍ രാജേഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒമാന്‍ ചാപ്റ്റര്‍ ഭാരവാഹികളെയും തിരഞ്ഞെടുത്തു.പ്രവാസി ലീഗല്‍ സെല്‍ ഒമാന്‍ ചാപ്റ്റര്‍ അധ്യക്ഷയായി അഡ്വ. ജെസ്സി ജോസ്, ജനറല്‍ സെക്രെട്ടറിയായി ബിജു അത്തിക്കയം വൈസ് പ്രെസിഡന്റായി ജാസിം കരിക്കോട് ട്രഷററായി നൂറുദ്ദിന് ജോയന്റ് സെക്രട്ടറിയായി ബാലകൃഷ്ണന് എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ തലത്തിലുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ ജി വി ശ്രീനിവാസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമില്‍ നിന്ന് ഏറ്റുവാങ്ങി. മസ്കത്തിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങിലാണ് 2024- 25 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് ഏറ്റുവാങ്ങിയത്.
പ്രവാസി ലീഗല്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചതോടൊപ്പം ആഗോള തലത്തില്‍ ഇന്ത്യന്‍ പ്രവാസികളെ കൂടുതല്‍ ശാക്തീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അംബാസിഡര്‍ സൂചിപ്പിച്ചു.പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ 2009 മുതല്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാറിനെതിരെ സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. നിരവധിയായ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് വിവിധ കോടതികളില്കൂടിയും മറ്റും പരിഹാരം കാണാന്‍ ലീഗല്‍ സെല്ലിന് സാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.