പ്രതീക്ഷ ഒമാൻ നടത്തിയ രക്തദാന ക്യാമ്പിൽ നിന്ന്

പ്രതീക്ഷ ഒമാൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മസ്​കത്ത്​: പ്രതീക്ഷ ഒമാൻ കൂട്ടായ്​മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബോഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന പരിപാടിയിൽ നിരവധിയാളുകൾ രക്തം ദാനം ചെയ്യാനെത്തി.

രാവിലെ എട്ടു മുതൽ ഉച്ചക്ക്​ ഒന്നുവരെയായിരുന്നു പരിപാടി. ഭാരവാഹികൾക്ക് പുറമെ ഷിബു ഹമീദ്, സുരേഷ് കർത്ത, അഫ്സൽ, വിപിൻ, ജീബു, ഷിനു, മനോജ്, ഗിരീഷ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

രക്തലഭ്യത കുറഞ്ഞ സമയത്ത്​ പരിപാടി നടത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഇതിനോട് സഹകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും പ്രതീക്ഷ ഒമാൻ പ്രസിഡന്‍റ്​ റെജി കെ.തോമസ് പറഞ്ഞു. രക്തദാനം നടത്താൻ കൂടുതൽ ആളുകൾ മുന്നോട്ടു വരണമെന്ന്​ ക്യാമ്പി‍െൻറ കൺവീനർ ഡേവിസ് കൊള്ളന്നൂരും ട്രഷറർ ജയശങ്കറും പറഞ്ഞു.

Tags:    
News Summary - pratheeksha oman blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.