പ്ര​ള​യ​ദു​രി​തം കൈ​ത്താ​ങ്ങാ​കാ​ൻ വീ​​ഹെ​ൽ​പ്​ കൂ​ട്ടാ​യ്​​മ

മ​സ്​​ക​ത്ത്​: പ്ര​ള​യ​ദു​രി​ത​ത്തി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന​വ​ർ​ക്ക്​ കൈ​ത്താ​ങ്ങാ​കാ​ൻ വീ ​ഹെ​ൽ​പ്, ബ്ല​ഡ്​ ഡോ​ണേ​ഴ്​​സ്​ കേ​ര​ള ഒ​മാ​ൻ ചാ​പ്​​റ്റ​ർ സ​മൂ​ഹ മാ​ധ്യ​മ കൂ​ട്ടാ​യ്​​മ​ക​ൾ രം​ഗ​ത്ത്. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ വേ​ണ്ട നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ സ്വ​രൂ​പി​ച്ച്​ എ​ത്തി​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ കൂ​ട്ടാ​യ്​​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. 


പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ്​ വ​യ​നാ​ട്ടി​ൽ മാ​ത്രം വി​വി​ധ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. അ​രി, പ​ഞ്ച​സാ​ര, മ​സാ​ല​പ്പൊ​ടി​ക​ൾ, അ​ല​ക്ക് സോ​പ്പ്, കു​ളി സോ​പ്പ്, നാ​പ്​​കി​ൻ, നോ​ട്ട് ബു​ക്ക്, അ​ടി​വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ മ​സ്​​ക​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ സ്വ​രൂ​പി​ച്ച ശേ​ഷം നാ​ട്ടി​ൽ എ​ത്തി​ക്കും. കൂ​ട്ടാ​യ്​​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തേ സ്വ​രൂ​പി​ച്ച വ​സ്​​ത്ര​ങ്ങ​ൾ വി​വി​ധ ക്യാ​മ്പു​ക​ളി​ലേ​ക്ക്​ കൊ​റി​യ​ർ മു​ഖേ​ന എ​ത്തി​ക്കാ​ൻ ക്ര​മീ​ക​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.  സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം; അ​ൽ​ഖൂ​ദ്​-96094365; റൂ​വി- 98082962; മ​ബേ​ല- 99043296; ബ​ർ​ക്ക- 98467067; ഗൂ​ബ്ര-  97312871;  സീ​ബ്​-95521625; അ​ൽ ഹെ​യി​ൽ- 99471726; വാ​ദി ക​ബീ​ർ- 92842010; ദാ​ർ​സൈ​ത്ത്​- 98278483; മ​ത്ര-96277364; അ​ൽ ഖു​വൈ​ർ- 92215816.

Tags:    
News Summary - pralaya dhuritham-we help- oman- oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.