മസ്കത്ത്: വിഷമത്സ്യം കഴിച്ച് മസ്കത്തിൽ ആറുപേർ ഗുരുതരാവസ്ഥയിൽ. പഫർ ഫിഷ് ഇ നത്തിലെ മത്സ്യം കഴിച്ചവർക്കാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ഇവർ മസ് കത്തിലെ സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വിഷമത്സ ്യം കഴിച്ച് കടുത്ത വിഷബാധയേറ്റ ആറുപേർ ഗുരുതരാവസ്ഥയിലാണെന്നും രോഗനിയന്ത്രണ - നിരീക്ഷണ ഡയറക്ടറേറ്റ് ജനറൽ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടു ണ്ടെന്നും ആരോഗ്യ മന്ത്രാലയം ഒാൺലൈൻ പ്രസ്താവനയിൽ അറിയിച്ചു. മനുഷ്യരുെട ഭക്ഷ്യോപയോഗത്തിന് യോജിച്ചതാണെന്ന് ഉറപ്പുള്ള മത്സ്യങ്ങളേ കഴിക്കാവൂ എന്ന് ദേശീയ വിഷ നിയന്ത്രണ കേന്ദ്രം ജനങ്ങളോട് നിർദേശിച്ചു.
പഫർ ഫിഷ്: വിഷജീവികളിൽ രണ്ടാമൻ
മസ്കത്ത്: പഫർ ഫിഷ് എന്ന മത്സ്യത്തെ ഭക്ഷിക്കാൻ പോയിട്ട് സ്പർശിക്കാൻ പോലും പാടില്ല. കൈയുറകളില്ലാതെ തൊട്ടാൽ പോലും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കാവുന്ന ‘ഭീകരൻ’ മത്സ്യമാണ് പഫർ ഫിഷ്. ഭൂമിയിലെ ഏറ്റവും വിഷം കൂടിയ കൊളംബിയൻ സ്വർണത്തവളക്ക് തൊട്ടു പിന്നിലാണ് വിഷത്തിെൻറ കാര്യത്തിൽ പഫർ ഫിഷുകളുള്ളത്. സ്േറ്റാൺ ഫിഷ് എന്ന മത്സ്യത്തിനും മാരക വിഷമുണ്ടെങ്കിലും അവയുടെ വിഷം പാമ്പുകളുടേതു പോലെ രക്തക്കുഴലിൽ പ്രവേശിച്ചാൽ മാത്രമേ ആരോഗ്യപ്രശ്നമുണ്ടാക്കുന്നുള്ളൂ.
ലോകത്ത് 120ഒാളം പഫർ ഫിഷ് ഇനങ്ങൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവയിൽ 30 ഇനങ്ങൾ ശുദ്ധജലത്തിൽ ജീവിക്കുന്നവയാണ്. പഫർ ഫിഷുകളുടെ ത്വക്കിലും കരളിലും മറ്റു ചില അവയവങ്ങളിലും വിഷാംശമുണ്ട്. അതുകൊണ്ടാണ് ഇവയെ സ്പർശിക്കുന്നതു പോലും അപകടകരമാകുന്നത്. ചെറിയ പഫർ ഫിഷിൽ അടങ്ങിയ വിഷത്തിന് 30 മനുഷ്യരെ കൊല്ലാൻ ശേഷിയുണ്ട്. പല ഏഷ്യൻ രാജ്യക്കാരും പഫർ മത്സ്യം കഴിക്കാറുണ്ടെന്നത് സത്യമാണ്.
പഫർ മത്സ്യത്തിെൻറ പാചകത്തിൽ വിദഗ്ധനായ ആൾക്കു മാത്രമേ അപകടരഹിതമായി ഇതിനെ കൈകാര്യം ചെയ്യാൻ സാധിക്കൂ. തെറ്റായ രീതിയിൽ നടത്തുന്ന മുറിക്കൽ പോലും അപകടത്തിന് ഇടയാക്കും. അതിനാൽ, മൂന്നു വർഷത്തോളം പഫർ മത്സ്യത്തെ പാചകം ചെയ്ത് പരിശീലിച്ചവർക്കേ ഇതിനുള്ള ലൈസൻസ് അനുവദിക്കാറുള്ളൂ. ഏറ്റവും അപകടകരമായ ഭക്ഷ്യവിഭവം എന്നറിയപ്പെടുന്ന പഫർ ഫിഷുകളെ ഭക്ഷിക്കുന്നത് പല രാജ്യങ്ങളും നിരോധിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.