Posted On
date_range Updated On
date_range ജബൽ ശംസിൽ കുടുങ്ങിയ സ്വദേശി പൗരന്മാരെ രക്ഷിച്ചു
മസ്കത്ത്: ജബൽ ശംസിൽ കുടുങ്ങിയ രണ്ട് ഒമാനി പൗരൻമാരെ രക്ഷിച്ചു. ഹൈക്കിങ്ങിനിടെ വഴിതെറ്റി ഇരുവരും തളർന്നുപോകുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ റോയൽ ഒമാൻപൊലസ് ഇവരെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സമാനമായ സംഭവങ്ങൾ ഒഴിവാക്കാൻ പർവത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ് സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതണെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.