Posted On
date_range Updated On
date_range പി.സി.എഫ് മസ്കത്ത് ഫലസ്തീന് ഐക്യദാര്ഢ്യ സംഗമം
മസ്കത്ത്: പി.സി.എഫ് മസ്കത്ത് ഫലസ്തീന് ഐക്യദാര്ഢ്യ സംഗമം നടത്തി.ഒക്ടോബര് ഒന്ന് മുതല് 14 വരെ കെഫിയ ജീവിതത്തിന്റെ ഭാഗമാക്കി പലസ്തീന് ജനതയെ നെഞ്ചോട് ചേര്ക്കുന്ന കാമ്പയിന്റെ ഭാഗമായാണ് പി.സി.എഫ് ഏരിയ കമ്മിറ്റി ഐക്യദാര്ഢ്യ സദസ്സ് സംഘടിപ്പിച്ചത്.
ഉസ്താദ് അന്സില് കവലയൂര് ഉദ്ഘാടനം ചെയ്തു. സംഗമത്തില് മുഹമ്മദ് ബഷീര് പാലച്ചിറ അധ്യക്ഷത വഹിച്ചു.റൂഷ്ദി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഷ്റഫ് ഹാജി ചാവക്കാട്, റുഷ്ദി, അബ്ദുല് നാസര് ഇബ്ര, റൈസല് ബര്ക, ഷഫീഖ് റുസൈല് തുടങ്ങിയവര് സംസാരിച്ചു. അലാവുദ്ദീന് സ്വാഗതവും ഷാജഹാന് മൈനാഗപ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.