പിബി സലീം അനുസ്മരണയോഗത്തിൽ ഒമാനി സുഹൃത്ത് യാസിർ മുഹമ്മദ് അൽ സ്വാലിഹി
സംസാരിക്കുന്നു
ഖദറ: കഴിഞ്ഞ ദിവസം നിര്യാതനായ നൂർ ഗസൽ സ്പൈസസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ പി.ബി. സലീമിനെ വിവിധ രാജ്യക്കാരായ പ്രവാസികളും ഒമാനി സുഹൃത്തുക്കളും ഖദറയിൽ അനുസ്മരിച്ചു. തന്റെ പെരുമാറ്റംകൊണ്ടും സൗമ്യതകൊണ്ടും ഹൃദയങ്ങൾ കീഴടക്കിയ വ്യക്തിത്വമായിരുന്നുവെന്ന് പി.ബി. സലീമെന്ന് ഒമാനി സുഹൃത് യാസർ മുഹമ്മദ് അൽ സ്വാലിഹി പറഞ്ഞു. വർഷങ്ങളായുള്ള പരിചയമാണെന്നും വളരെയേറെ സേവന തൽപരനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപദേശങ്ങളും മറ്റുമായി പിതൃ സ്ഥാനീയനായി എപ്പോഴും കൂടെയുണ്ടായിരുന്നവെന്ന് കെ.എം.സി.സി കേന്ദ്ര സെക്രട്ടറി ഷാനവാസ് മൂവാറ്റുപുഴ അനുസ്മരിച്ചു.
ജനസേവന പ്രവർത്തനങ്ങളുടെ ഭാഗമായി സമീപിച്ചപ്പോഴൊക്കെയും കൈയഴിഞ്ഞുസഹായിച്ചിട്ടുണ്ടെന്ന് അഷ്റഫ് അലി ഒതുക്കുങ്ങൾ (താജ് ഹൈപ്പർമാർക്കറ്റ്) പറഞ്ഞു. തനിക്ക് ഏറ്റവും നല്ല വഴികാട്ടിയെയാണ് നഷ്ടപ്പെട്ടതെന്ന് ഗസൽ സ്പൈസസ് ഫിനാൻഷ്യൽ മാനേജർ സതീഷ് പറഞ്ഞു.
മജ്ലിസ് അസ്വാലിഹിയിൽ 300ഓളം പേർ പങ്കെടുത്ത ജനാസ നമസ്കാരത്തിന് യാസിർ മുഹമ്മദ് അൽ സ്വാലിഹി നേതൃത്വം നൽകി. യോഗത്തിൽ അബ്ദുല്ല മഹ്റൂഫ് അധ്യക്ഷത വഹിച്ചു. ജുനൈസ് വണ്ടൂർ സമാപന പ്രാർഥന നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.