ജോർജ്

സന്ദർശക വിസയിലെത്തിയ പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി. പന്തളംപൂഴിക്കാട് മുകളെയത് തെക്കുംപുറം വീട്ടിൽ ജോർജ് (76) ആണ്​ സുഹാറിൽ മരിച്ചത്​. മക്കളുടെ അടുത്തേക്ക് രണ്ട് മാസം മുമ്പ് വിസിറ്റ് വിസയിൽ വന്നതായിരുന്നു.

ശരീരിക അസ്വാസ്ഥ്യം അനുഭവ​പ്പെട്ടതിനെ തുടർന്ന് രണ്ട് ദിവസമായി സുഹാറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്​: തോമസ്. ഭാര്യ: അന്നാമ്മ ജോർജ്. മക്കൾ: സാം, ജോസ്, ലിസി. മരുമക്കൾ: വർഗീസ്, അനിത, റീന. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Pathanamthitta Native passed away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.