‘പാസ്പോർട്ട് ഫീസ് വർധന പ്രവാസികൾക്കു വൻപ്രഹരം’

മസ്കത്ത്: ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയ പാസ്പോർട്ട് ഫീസ് വർധനക്കെതിരെ പ്രവാസികകൾ ശക്തമായി മുൻപോട്ടുവരണമെന്നു വേൾഡ് മലയാളി ഫെഡറേഷൻ (മസ്കത്ത് )കോഓഡിനേറ്റർ അൻസർ ആവശ്യപ്പെട്ടു. ഇത്രയുംകാലം പ്രവാസികൾ വിമാന ടിക്കറ്റ് നിരക്കു കുറക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടും ഇതുവരെ അംഗീകരിക്കാതെ, ഇപ്പോൾ പാസ്പോർട്ട് ഫീസ് വർധന നടപ്പാക്കിയത് അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യയിൽ വരുത്തുന്ന സാമ്പത്തിക പ്രതിസന്ധിയിൽ അവിടെ പരിഹാരം കാണാതെ സ്വന്തം നാടിന്റെ വരുമാനത്തിൽ നാടിനു ഒപ്പംനിന്നു സഹായം നൽകുന്ന പ്രവാസിയുടെ തലയിൽ കെട്ടിവെയ്ക്കുന്ന പ്രവണത പാടില്ല.

എല്ലാ പ്രവാസി സംഘടനകളും എംബസിവഴി സമ്മർദ്ദം ചെലുത്തി പുതിയ പാസ്പോർട്ട്‌ ഫീസ് വർധന ഒഴിവാക്കണമന്നും ഇക്കാര്യത്തിൽ പ്രവാസികൾ ഒറ്റകെട്ടായി ഒരു മനസ്സോടെ ആവശ്യമുന്നയിക്കണമെന്നും വേൾഡ് മലയാളി ഫെഡറേഷൻ മസ്കത്ത് ആവശ്യപ്പെട്ടു.

Tags:    
News Summary - 'Passport fee hike a huge blow to expatriates'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.