വിമാന യാത്രക്കാർ രജിസ്​ട്രേഷൻ മുൻകൂറായി നടത്തണം

മസ്​കത്ത്​: മസ്​കത്ത്​ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർ സുപ്രീം കമ്മിറ്റി നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കാൻ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന്​ വിമാനത്താവള അധികൃതർ അറിയിച്ചു. ബോധവത്​കരണ കാമ്പയിനുകളുടെ ഫലമായി വിമാനത്താവളത്തി​െൻറ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താൻ സാധിച്ചിട്ടുണ്ട്​.

ഒമാനിലേക്ക്​ വരുന്ന യാത്രക്കാർ രജിസ്​ട്രേഷനും പി.സി.ആർ പരിശോധനയുടെ ബുക്കിങ്ങും നേരത്തേ നടത്തണമെന്ന്​ വിമാനത്താവള കമ്പനി ഒാർമിപ്പിച്ചു. വിമാനത്താവള കൗണ്ടറുകളിലെ തിരക്ക്​ ഒഴിവാക്കുന്നതിനായാണ്​ നിർദേശം. https://covid19.moh.gov.om/#/traveler-reg എന്ന വെബ്​സൈറ്റ്​ ലിങ്ക്​ വഴിയാണ്​ യാത്രക്കാരുടെ രജിസ്​ട്രേഷൻ നടത്തേണ്ടത്​.

ഒാൺലൈനായി പണമയക്കാനും ഇതുവഴി സാധിക്കും. Tarassud+, HMushrif എന്നീ ആപ്പുകൾ ഫോണിൽ ഡൗൺലോഡ്​ ചെയ്​തിരിക്കുകയും വേണം. ഇമിഗ്രേഷന്​ മുമ്പായാണ്​ പി.സി.ആർ പരിശോധന നടപടികൾ പൂർത്തീകരിക്കുന്നത്​. പരിശോധനക്ക്​ 19 റിയാലും ക്വാറൻറീൻ നിരീക്ഷണത്തിനുള്ള ബ്രേസ്​ലെറ്റിന്​ ആറു​ റിയാലുമാണ്​ ഇൗടാക്കിവരുന്നത്​.ഒാൺലൈനായി പണമടക്കാത്തവർക്ക്​ കാർഡ്​ ഉപയോഗിച്ചും പണമായും അടക്കാനുള്ള സൗകര്യം ലഭ്യമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.