ശൂ​റാ കൗ​ൺ​സി​ൽ കെ​യ്റോ മീ​റ്റി​ങ്ങി​ൽ പ​ങ്കെ​ടു​ത്തു

മ​സ്ക​ത്ത്: താ​ൽ​ക്കാ​ലി​ക പാ​ർ​ല​മെ​ന്റ​റി ഡി​പ്ലോ​മാ​റ്റി​ക് ക​മ്മി​റ്റി​യു​ടെ മീ​റ്റി​ങ്ങി​ൽ ഒ​മാ​ൻ മ​ജ്‍ലി​സ് ശൂ​റാ പ​ങ്കെ​ടു​ത്തു. അ​റ​ബ് പാ​ർ​ല​മെ​ന്റു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം, അ​റ​ബ് പാ​ർ​ല​മെ​ന്റ​റി സ​ഹ​ക​ര​ണ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നും നി​ല​വി​ലു​ള്ള പ്രാ​ദേ​ശി​ക-​അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ നി​ല​പാ​ടു​ക​ൾ ഏ​കീ​ക​രി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ശൂ​റാ കൗ​ൺ​സി​ൽ അം​ഗം ഡോ. ​ഹ​മൂ​ദ് ബി​ൻ അ​ഹ്മ​ദ് അ​ൽ യ​ഹ്‍യ ഒ​മാ​നി​നെ പ്ര​തി​നി​ധാ​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ അ​റ​ബ് പാ​ർ​ല​മെ​ന്റു​ക​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര പാ​ർ​ല​മെ​ന്റ​റി സ​മ്മേ​ള​ന​ങ്ങ​ളി​ൽ സാ​ന്നി​ധ്യം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന, സം​വാ​ദ ന​ട​പ​ടി​ക​ൾ വി​ക​സി​പ്പി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. നി​ല​വി​ലെ അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളി​ൽ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ളോ​ട് ചേ​ർ​ന്ന് ഏ​കീ​കൃ​ത നി​ല​പാ​ട് രൂ​പ​പ്പെ​ടു​ത്താ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും അ​റ​ബ്-​ആ​ഫ്രി​ക്ക സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ഏ​കോ​പ​ന ക​രാ​റി​നെ​ക്കു​റി​ച്ചും ച​ര്‍ച്ച ന​ട​ന്നു.

Tags:    
News Summary - Participated in the Cairo meeting of the Shura Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.