Posted On
date_range Updated On
date_range സീബ് അൽ ജാമിഅ റൗണ്ട് എബൗട്ടിൽ ഭാഗിക ഗതാഗത നിയന്ത്രണം; ബദൽ പാതകൾ ഉപയോഗിക്കാൻ നിർദേശം
മസ്കത്ത്: സീബിലെ അൽ ജാമിഅ റൗണ്ട് എബൗട്ട് നവീകരണത്തിന്റെ ഒന്നാം ഘട്ട നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു .ഞായറാഴ്ച വൈകുന്നേരം മുതൽ ആഗസ്റ്റ് 23ന് പുലർച്ചെ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
റൗണ്ട് എബൗട്ടിന്റെ ഗതാഗത-എൻജിനീയറിങ് ശേഷി വർധിപ്പിക്കുന്നതിനായുള്ള നവീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുള്ള ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു. സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ റോഡിലെ താൽക്കാലിക ഡൈവേർഷനുകളും ദിശാസൂചനകളും കൃത്യമായി പാലിക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി യാത്രികരോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.