മസ്കത്ത്: നിസ്വ സൂഖിൽ വാരാന്ത്യ അവധിദിനങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഫീസ് ഈടാക്കും. വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽവരുമെന്ന് ദാഖിലിയ മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു. വാഹനങ്ങളുടെ എണ്ണം കുറക്കുന്നതിനും ക്രമരഹിതമായ പാർക്കിങ് തടയുന്നതിന്റെയും ഭാഗമായാണ് നടപടി. ശനിയാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഉച്ച ഒരുമണിവരെയും വൈകീട്ട് നാല് മുതൽ രാത്രി ഒമ്പതുവരെയുമാണ് പാർക്കിങ് സമയം. വെള്ളിയാഴ്ചകളിൽ രാവിലെ ഏഴു മുതൽ 11വരെയും വൈകീട്ട് നാല് മുതൽ രാത്രി ഒമ്പതുവരെയുമാണ് പാർക്കിങ്ങിന് ഫീസായി നൽകേണ്ടത്. വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് 92991 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്ത് ബുക്ക് ചെയ്യാം. കാര്‍ നമ്പര്‍, ആവശ്യമായ സമയം തുടങ്ങിയവ രേഖപ്പെടുത്തണം. 30 മിനിട്ട് മുതല്‍ 120 മിനിട്ടുവരെ സമയത്തേക്ക് ബുക്കിങ് നടത്താം. കൂടുതല്‍ സമയം ആവശ്യമെങ്കില്‍ ഇതേ നമ്പറില്‍ വീണ്ടും എസ്.എം.എസ് അയക്കണം. നഗരസഭയുടെ ബലദിയ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും ഓൺലൈൻ വഴിയും ബുക്ക് ചെയ്യാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.