മസ്കത്ത്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ ജാഥയുടെ ഭാഗമായുള്ള ഒരു കോടി ഒപ്പുശേഖരണത്തില്‍ പ്രവാസി മലയാളികളും പങ്കുചേരുന്നു. ഒമാനില്‍ ശേഖരിക്കുന്ന ഒപ്പുകള്‍ ജാഥ അവസാനിക്കുന്ന ഡിസംബര്‍ ഒന്നിന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ജാഥാ ക്യാപ്റ്റന്‍കൂടിയായ രമേശ് ചെന്നിത്തലക്ക് കൈമാറും.
ഒമാനിലെ ഒ.െഎ.സി.സി, കെ.എം.സി.സി സംഘടനകളുടെ വിവിധ ഏരിയാ കമ്മിറ്റികൾ, യൂനിറ്റുകള്‍ തുടങ്ങിയവ ഒപ്പുശേഖരണത്തിന് നേതൃത്വം നല്‍കും. ജാഥ അവസാനിക്കുന്ന ദിവസം സിദ്ദീഖ് ഹസൻ, ഗ്ലോബല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ശങ്കരപ്പിള്ള കുമ്പളത്ത്, കെ.എം.സി.സി നേതാക്കളായ പി.എ.വി അബൂബക്കർ, പി.ടി.കെ ഷമീര്‍ എന്നിവര്‍ ചേര്‍ന്ന് ഇത് പ്രതിപക്ഷ നേതാവിന് കൈമാറും.
ഒമാനില്‍നിന്നുള്ള ഒപ്പുശേഖരണത്തിെൻറ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം റൂവിയില്‍ നടന്നു. ഒ.െഎ.സി.സി നേതാക്കളായ എൻ.ഒ ഉമ്മൻ, കുരിയാക്കോസ് മാളിയേക്കല്‍, ഹൈദ്രോസ് പതുവന, ഷിഹാബുദ്ദീന് ഓടയം, ഷാജഹാൻ, പി.വി കൃഷ്ണൻ, നൂറുദ്ദീന്‍ പയ്യന്നൂർ, നസീര്‍ തിരുവത്ര, നിയാസ് കണ്ണൂർ, അനീഷ് കടവില്‍, മുഹമ്മദ് കുട്ടി, ജോളി മേലേത്, രവി വീരച്ചേരി, ഷഹീര്‍ അഞ്ചൽ, ജിജോ കണ്ടോത് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.