ഏഴു മാസത്തിനിടെ വർധിച്ചത്​ മൂന്നു ലക്ഷത്തിലേറെ വാഹനങ്ങൾ

മ​സ്ക​ത്ത്: ഒ​മാ​നി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 15 ല​ക്ഷം ക​ട​ന്ന​താ​യി ദേ​ശീ​യ സ്​​ഥി​തി​വി​വ​ര​കേ​ന്ദ്ര​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്. ഈ ​വ​ർ​ഷം ജൂ​ലൈ അ​വ​സാ​നം വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 15,75,677 ആ​ണ്. 2021 അ​വ​സാ​നം 12,52,233 ആ​യി​രു​ന്നു വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം. ഏ​ഴു മാ​സം​കൊ​ണ്ട്​ 3,23,444 എ​ണ്ണം വ​ർ​ധി​ച്ചു. മൊ​ത്തം ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ 79.5 ശ​ത​മാ​ന​വും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​ണ്. വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 2,35,497 വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്തു. ടാ​ക്സി​ക​ളു​ടെ എ​ണ്ണം 28,250 ആ​ണ്. വാ​ട​ക​ക്കാ​യി ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ 26,085 എ​ണ്ണ​മാ​ണ്. 12,109 ആ​ണ് ഗ​വ. ര​ജി​സ്​​ട്രേ​ഡ്​ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം. ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 5837 ആ​ണ്. താ​ൽ​ക്കാ​ലി​ക ര​ജി​സ്​​ട്രേ​ഷ​ൻ ഉ​ള്ള​വ 7337 ആ​ണ്. പ്രീ-​ര​ജി​സ്​​ട്രേ​ഷ​ൻ പ​രി​ശോ​ധ​ന, ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കു​റ​ഞ്ഞ നാ​ള​ത്തേ​ക്ക്​ ന​മ്പ​ർ ല​ഭി​ച്ച വാ​ഹ​ന​ങ്ങ​ളാ​ണ്​ ഇ​വ. കാ​ർ​ഷി​ക ട്രാ​ക്ട​റു​ക​ളു​​ടെ എ​ണ്ണം 1290 ആ​ണ്. ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ 828 ആ​ണ്.

അ​തി​നി​ടെ, ക​ര​മാ​ർ​ഗം രാ​ജ്യ​ത്തി​ലേ​ക്ക്​ ച​ര​ക്കു​ഗ​താ​ഗ​തം ന​ട​ത്തു​ന്ന​തി​ന്​ മ​റ്റു​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 9000ത്തി​ല​ധി​കം പെ​ർ​മി​റ്റു​ക​ൾ ന​ൽ​കി​യ​താ​യി ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക​ത മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഈ​വ​ർ​ഷം ആ​ദ്യ ആ​റു​മാ​സ​ത്തെ ക​ണ​ക്കാ​ണി​ത്. 9040 പെ​ർ​മി​റ്റു​ക​ളാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ൽ ന​ൽ​കി​യ​ത്. ക​ര​മാ​ർ​ഗ​മു​ള്ള ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​നു​ള്ള ദേ​ശീ​യ സേ​വ​ന​മാ​യ 'ന​ഖ്​​ൽ' വ​ഴി 2167 പെ​ർ​മി​റ്റു​ക​ളാ​ണ്​ 2022 ജൂ​ൺ വ​രെ ന​ൽ​കി​യ​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Over three lakh vehicles have increased in seven months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.