റൂവി ഹൈ സ്ട്രീറ്റ് ലുലു സൂഖിന് സമീപമുള്ള ഊദ് വേള്‍ഡ് ഔട്ട്ലറ്റ് ഹാജറ കള്ളിയത്ത് ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: സുഗന്ധ ലോകത്ത് വ്യത്യസ്തത കൊണ്ട് ഉപഭോക്താക്കളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഊദ് വേള്‍ഡ് സുല്‍ത്താനേറ്റിലും പ്രവർത്തനം തുടങ്ങി. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്മെല് (ഇന്‍സ്പെയേര്‍ഡ് സ്മെല്) നിര്‍മിച്ചു കൊടുക്കും എന്നതാണ് ഊദ് വേള്‍ഡിന്റെ പ്രധാന സവിശേഷത. സുഗന്ധം ഏറെ സമയം നിലനില്‍ക്കുന്ന രീതിയില്‍, ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ബ്രാന്റഡ് പെര്‍ഫ്യൂംസ് മിക്സ് ചെയ്ത് നല്‍കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പെര്‍ഫ്യൂം ബ്രാൻഡുകള്‍ ഇങ്ങനെ ലഭ്യമാണ്. പെര്‍ഫ്യൂം, അത്തര്‍, ബുഖൂര്‍ ആക്സസറീസ് അടക്കമുള്ളവയുടെ വമ്പന്‍ ശേഖരം ഊദ് വേള്‍ഡില്‍ ലഭ്യമാണ്. ഒമാനിലെ ചില്ലറ സുഗന്ധ വ്യാപാരികള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഹോള്‍സെയിലായി സാധനങ്ങള്‍ ലഭ്യമാകും.
00968 93390248 എന്ന വാട്ട്സ് ആപ് നമ്പറില്‍ ഒരു മെസേജ് അയച്ചാല്‍ രാജ്യത്തെ എല്ലാ ഭാഗത്തും ഡെലിവറി സൗകര്യം ഊദ് വേള്‍ഡ് ഒരുക്കിയിട്ടുണ്ട്. Www.Oudworld.om എന്ന വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്യാം. ഒമാന്റെ എല്ലാ നഗരങ്ങളിലും ഊദ് വേള്‍ഡിന്റെ പുതിയ ബ്രാഞ്ചുകള്‍ ഉടനെ ആരംഭിക്കും. മേഖലയിലെ തന്നെ ഏറ്റവും വലിയ പെര്‍ഫ്യൂംസ് ഫാക്ടറി സഊദി അറേബ്യയിലെ റിയാദില്‍ ഉടന്‍ ആരംഭിക്കുമെന്നും ഊദ് വേള്‍ഡ് മാനേജ്മെന്റ് അറിയിച്ചു.
റൂവി ഹൈ സ്ട്രീറ്റ് ലുലു സൂഖിന് സമീപമുള്ള ഊദ് വേള്‍ഡ് ഔട്ട്ലറ്റ് ഹാജറ കള്ളിയത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്ലോബല്‍ മാനേജിങ് ഡയറക്ടര്‍ സംജീര് യൂസഫ് അലി, മാനേജിങ് ഡയറക്ടര്‍ നിസ്തര്‍ യൂസഫ് അലി, ഡയറക്ടര്‍മാരായ മൊയ്ദീന് വി, ഇല്യാസ് എം.എ. തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.