കെ.എം.സി.സി അൽഖുവൈർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച
ശിഹാബ് തങ്ങൾ അനുസ്മരണം
മസ്കത്ത്: കെ.എം.സി.സി അൽഖുവൈർ ഏരിയ കമ്മിറ്റി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. പ്രസിഡന്റ് ബി.എം. ഷാഫി കോട്ടക്കലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് എ.കെ.കെ തങ്ങൾ ഉദ്ഘാടനം ചെയ്തു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബി.എസ് ഷാജഹാൻ പയങ്ങാടി, കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം ടി.പി. മജീദ്, മബേല കെ.എം.സി.സി വൈസ് പ്രസിഡന്റ് കെ.ടി. അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.
അൽഖുവൈർ കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടിയിൽ ഏരിയ കമ്മിറ്റി ഭാരവാഹികളായ കെ.പി. കരീം, റിയാസ് വടകര, ശിഹാബ് പേരാമ്പ്ര, സമദ് മച്ചിയത്ത്, ഹാഷിം പാറാട്, ഷാജിർ മുയിപ്പോത്ത്, റിയാസ് ലുലു, യൂസഫ് ബദർ സമ, പ്രവർത്തക സമിതി അംഗങ്ങളായ ബഷീർ മാഹി, സി.എൻ. ഷാനിദ്, ശറഫുദ്ദീൻ പുത്തനത്താണി, ഷമീർ ആലുവ, അബൂബക്കർ പട്ടാമ്പി, കബീർ കാലടി, നസീൽ ഏച്ചൂർ, അബ്ദു പട്ടാമ്പി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ അൽഖുവൈർ കെ.എം.സി.സി അംഗത്തിനുള്ള ഹരിത സാന്ത്വനം ചികിത്സ സഹായ ഫണ്ട് കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് കൈമാറി. ജനറൽ സെക്രട്ടറി വാഹിദ് മാള സ്വാഗതവും ട്രഷറർ ഹബീബ് പാണക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.