ഗ്ലോ​ബ​ൽ ചേ​മ​ഞ്ചേ​രി കെ.​എം.​സി.​സി ഒ​മാ​ൻ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി

സ്വീ​ക​ര​ണ​വും മെം​ബേ​ഴ്സ് മീ​റ്റും സം​ഘ​ടി​പ്പി​ച്ചു

മ​സ്ക​ത്ത്: ഗ്ലോ​ബ​ൽ ചേ​മ​ഞ്ചേ​രി കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ക​ൺ​വീ​ന​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​മാ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് റ​സാ​ഖ്‌ മു​ഖ​ച്ചേ​രി​ക്ക് സ്വീ​ക​ര​ണ​വും മെം​ബേ​ഴ്സ് മീ​റ്റും സം​ഘ​ടി​പ്പി​ച്ചു. സം​ഗ​മം അ​ൽ ഖു​വൈ​ർ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഷാ​ഫി കോ​ട്ട​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​ൻ.​പി. അ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​മാ​ൽ ഹ​മ​ദാ​നി പ്രാ​ർ​ഥ​ന ന​ട​ത്തി.

റ​സാ​ഖി​നു​ള്ള ഉ​പ​ഹാ​രം അ​ൽ ഖു​വൈ​ർ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി വാ​ഹി​ദ് മാ​ള സ​മ്മാ​നി​ച്ചു. മ​സ്ക​ത്ത് കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഉ​ബൈ​ദ് ന​ന്തി, കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ഷാ​ജ​ഹാ​ൻ ന​ന്തി, റ​സാ​ഖ്‌ മു​ക​ച്ചേ​രി, അ​മീ​ൻ ത​ങ്ങ​ൾ, മു​ജീ​ബ് ബി.​എ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഒ​ഴി​വ് വ​ന്ന പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് ന​വാ​സ് മു​ഖ​ച്ചേ​രി​യെ തി​ര​ഞ്ഞെ​ടു​ത്തു. മ​റ്റു സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യി ശം​സു​ദ്ദീ​ൻ എ​ൻ.​കെ, ഫൈ​സ​ൽ, മ​ൻ​സൂ​ർ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ജ​മാ​ൽ ഹ​മ​ദാ​നി സ്വാ​ഗ​ത​വും മി​സ്ബാ​ഹ് കാ​ട്ടി​ല​പീ​ടി​ക ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Organized reception and members meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.