മസ്കത്ത്: ഒമാനിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇറാനിലേക്ക് യാത്ര ചെയ്തയാൾക്കാണ് വൈറസ് ബാധ. ഇയാള ുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി ഉയർന ്നു.
ഒമ്പത് പേരുടെ രോഗം ഭേദമായതായി ആരോഗ്യവകുപ്പ് നേരത്തേ അറിയിച്ചിരുന്നു. ഇറാനിലേക്ക് യാത്ര ചെയ്ത 18 പേർക്കും ഇറ്റലിയിലേക്ക് യാത്ര ചെയ്ത ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾക്ക് എങ്ങനെയാണ് രോഗം ബാധിച്ചത് എന്നറിയാനുള്ള പരിശോധനകൾ നടന്നുവരുകയാണ്.
അതിനിടെ രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച താൽക്കാലിക ടൂറിസ്റ്റ് വിസാ വിലക്ക് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഞായറാഴ്ച മുതൽ ഒരു രാജ്യക്കാർക്കും ഇ^വിസ നൽകുകയോ, വിസ ഒാൺ അറൈവൽ സൗകര്യം ലഭ്യമാക്കുകയോ ഇല്ല.
അതേസമയം ഇതിനകം അനുവദിച്ച വിസ കൈവശമുള്ളവർക്ക് യാത്ര ചെയ്യാം. ഇവർ അതിർത്തികളിൽ കൊറോണ രോഗബാധിതരല്ലെന്ന് തെളിയിക്കുന്ന വൈദ്യപരിശോധനക്ക് വിധേയാകേണ്ടിവരും. പരിശോധനയിൽ ലക്ഷണങ്ങൾ കണ്ടെത്തുന്ന പക്ഷം ക്വാറൈൻറൻ നടപടികൾക്ക് വിധേയരാവണം.
ഒമാനിൽനിന്ന് യാത്ര വിലക്ക് നിലവിലുള്ള ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ, ഇൗജിപ്ത് എന്നീ അഞ്ച് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരാകരുത് ഇവരെന്ന നിബന്ധനയുമുണ്ട്. ഇൗ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവരുടെ യാത്ര വിലക്കിൽ മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.